മധ്യപ്രദേശ്: കനത്ത ചൂടില്‍ ചുട്ടുപൊള്ളി മധ്യപ്രദേശ്. കുടിക്കാന്‍ വെള്ളമില്ലാത്തതും കടുത്ത ചൂടും കാരണം 15 കുരങ്ങുകള്‍ ചത്തു. ദേവാസ്, ബാഗ്ലിയിലെ ജോഷി ബാബ ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം.
എല്ലാ വിധ മുന്‍കരുതലുകളുമെടുത്താണ് ചത്ത കുരങ്ങുകളുടെ ജഡങ്ങള്‍ സംസ്കരിച്ചതെന്ന് ജില്ലാ വന വകുപ്പ് ഉദ്യോഗസ്ഥന് പി.എന്‍ മിശ്ര പറഞ്ഞു. ചില കുരങ്ങുകള്‍ അണുബാധയേറ്റാണ് ചത്തതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തുമെന്നും ചത്ത കുരങ്ങുകളുടെ ആന്തരാവയവങ്ങള്‍ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും മിശ്ര അറിയിച്ചു.