ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ ജൂലൈയില്‍ അദാനി ഗ്രൂപ്പിന് കൈമാറും. 50 വര്‍ഷത്തേയ്ക്കാണ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറുക. അദാനി എന്റര്‍പ്രൈസസിനാണ് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളുടെ നടത്തപ്പ് ചുമതല കൈമാറുക.
ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള ചുമതല അദാനി ഗ്രൂപ്പ് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ ബാക്കി നടപടിക്രമങ്ങളൊന്നും വ്യോമയാന മന്ത്രാലയം പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരമേറ്റതോടെ നടപടിക്രമങ്ങള്‍ വേഗം പൂര്‍ത്തിയാക്കി വിമാനത്താവളങ്ങള്‍ കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.