കങ്കണ റണാവത്തിന്റെ ചിത്രം മെന്റല്‍ ഹെയ് ക്യാ അടുത്ത മാസം തിയേറ്ററുകളിലെത്തുകയാണ്. പോസ്റ്ററുകളിലൂടെയാണ് ചിത്രം ആദ്യം വാര്‍ത്തകളില്‍ നിറഞ്ഞത്. പിന്നീട് സിനിമയില്‍ കങ്കണ അനാവശ്യമായി കൈ കടത്തുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകളെല്ലാം തള്ളിരംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് പ്രകാശ് കൊവേലമുഡി.
സിനിമയുടെ ചിത്രീകരണത്തില്‍ താരം അനാവശ്യമായി കൈ കടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം വെറും അപവാദങ്ങളാണെന്നാണ് സംവിധായകന്റെ വാക്കുകള്‍. കങ്കണ വളരെ പ്രൊഫഷണലായ ഒരു നടിയാണെന്നും അവരുടെ കഴിവിനെ ചോദ്യം ചെയ്യാന്‍ സാധിക്കില്ലെന്നും സംവിധായകന് പറഞ്ഞു.