മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ ആംബുലന്‍സ് ഉള്‍പ്പെടെ വ്യത്യസ്ത വാഹനങ്ങളില്‍ 1.1 കോടി രൂപയുടെ വ്യാജമദ്യം പിടിച്ചു. സംഭവത്തില്‍ എട്ട് അന്യസംസ്ഥാന മദ്യക്കടത്തുകാരെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം ഷെര്ഗഡില് ട്രക്കില്‍ കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപയുടെ മദ്യം പിടികൂടി. 950 ബാഗുകളിലായാണ് മദ്യം ഒളിപ്പിച്ചിരുന്നത്. യമുന എക്സ്പ്രസ്വേയില് ട്രക്കില്‍ കടത്തുകയായിരുന്ന 350 പെട്ടികളിലായി 20 ലക്ഷം രൂപയുടെ മദ്യം പിടിച്ചെടുത്തു. ട്രക്കിനു അകമ്പിയായിവന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
മഥുരയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ വാഹനപരിശോധനയില്‍ 16 മണിക്കൂറിനിടെയാണ് 1.1 കോടി രൂപയുടെ വ്യാജമദ്യം പിടികൂടിയത്. മദ്യം കടത്താന്‍ ഉപയോഗിച്ച എസ്യുവി, ട്രക്ക്, ആംബുലന്‍സ്, കാര്‍ എന്നിവും പിടിച്ചെടുത്തു.