Latest News

ബസും ട്രെയിനും കത്തിക്കാന്‍ ആരാണിവര്‍ക്ക് അവകാശം നല്‍കിയത്; പൗരത്വ പ്രതിഷേധത്തില്‍ വിവാദ പ്രസ്താവനയുമായി കങ്കണ

മുംബൈ: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണൗട്. ഇന്ത്യയിലെ നികുതി ദായകര്‍ നാലു ശതമാനം മാത്രമാണ്. നമ്മുടെ ജനസംഖ്യയുടെ മൂന്നു മുതല്‍ നാലു ശതമാനം വരെ വരുന്ന ആളുകളാണ് നികുതി അടയ്ക്കുന്നത്. മറ്റുളളവര്‍ യഥാര്‍ത്ഥത്തില്‍ ഇവരെ ആശ്രയിച്ചു കഴിയുകയാണ്. അങ്ങനെയിരിക്കേ, ബസുകളും ട്രെയിനുകളും കത്തിക്കാന്‍ ഇവര്‍ക്ക് ആര് അധികാരം നല്‍കി, എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം.

‘പ്രതിഷേധിക്കാന്‍ തീരുമാനിക്കുമ്പോള്‍ പ്രക്ഷോഭം അക്രമാസക്തമാകാതിരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. , രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനുളള ശ്രമമാണിത്’ – കങ്കണ പറഞ്ഞു

അതേസമയം കങ്കണയ്ക്ക് മറുപടിയുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തുവന്നു.രാജ്യത്തെ പൗരന്മാരെല്ലാം പരോക്ഷ നികുതി നല്‍കുന്നവരാണെന്നായിരുന്നു സിസോദിയയുടെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top