മികച്ച കഥാപാത്രങ്ങളിലൂടെ കുറഞ്ഞ കാലം കൊണ്ട് മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് നമിതാ പ്രമോദ്. ഇപ്പോഴിതാ തന്റെ പുതിയ പ്രോജക്ട് ഏതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നമിത.
‘നിര്‍ഭയ’യാണ് നമിതയുടെ അടുത്ത ചിത്രം. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികള്ളൊരുക്കിയ ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സര്‍വൈവല്‍ ത്രില്ലറാകും ചിത്രം. നമിത ഇതുവരെ ചെയ്തിട്ടുള്ളതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ വേഷം കൂടിയാകും ചിത്രത്തിലേത്.