ഫ്രാന്‍സ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ തീര പ്രദേശത്തുണ്ടായ കൊടുങ്കാറ്റില്‍ ബോട്ട് മറിഞ്ഞ് മൂന്ന് നാവികസേന രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. തീരത്ത് ആഞ്ഞടിച്ച മിഗ്വല്‍ കൊടുങ്കാറ്റില്‍പ്പെട്ടാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബോട്ട് കാറ്റില്‍ കീഴ്മേല്‍ മറിയുകയായിരുന്നു. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. നാല് പേര് നീന്തി രക്ഷപ്പെട്ടു.
മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കൊടുങ്കാറ്റില്‍പെട്ട മത്സ്യബന്ധന ബോട്ടില്‍ നിന്നുള്ളവരെ രക്ഷപ്പെടുത്താന്‍ പോയതായിരുന്നു സംഘം. മരിച്ചവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. തീരത്ത് നൂറ്റി പത്ത് കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്