Breaking News

‘മഹാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു; ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട്

കവരത്തി: അറബിക്കടലില്‍ രൂപം പ്രാപിച്ച മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലപ്രദേശങ്ങളില്‍നിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപില്‍ ശക്തമായ മഴയും കാറ്റും വീശുന്നതായാണ് റിപ്പോര്‍ട്ട്. കവരത്തി, ആന്ത്രോത്ത്, കല്‍പേനി തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം തിങ്കളാഴ്ചവരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. കോഴിക്കോടിന് 345 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ ഉള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top