ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ഫൗണ്ടേഷന് അങ്കമാലിയില്‍ 1000 വൃക്ഷതൈകള്‍ വിതരണം ചെയ്തു. ജോയ് ആലുക്കാസ് അങ്കമാലി ഷോറൂമിന് മുമ്പിലാണ് വൃക്ഷതൈ വിതരണം നടന്നത്. എല്ലാ വര്‍ഷവും പരിസ്ഥിതി ദിനത്തില്‍ ജോയ് ആലുക്കാസ് ഫൗണ്ടേഷന് വൃക്ഷതൈ വിതരണം നടത്തി വരുന്നുണ്ട്. ഷോറൂമിന് മുമ്പില്‍ എത്തുന്ന എല്ലാവര്ക്കും സൗജന്യമായി വൃക്ഷതൈകള്‍ നല്‍കും.
കുരിശുമ്മുടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അനില്‍ ബേബി, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി ഡി തോമസ്, അങ്കമാലി മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് എന്‍വി പോളച്ചന്, ചിത്ര ആന്‍സണ്‍ (കൊരട്ടി സ്വപ്നചിത്ര ഗാര്ഡന് സ്റ്റോര്‍), ജില്ല പഞ്ചായത്ത് മെംമ്പര്‍ അഡ്വ. കെ ആര് സുമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.