തിരുവനന്തപുരം: കഞ്ചാവ് വില്‍ക്കുന്നതിനിടെ തമിഴ്നാട് ബസ് ഡ്രൈവര്‍ തമ്പാനൂരില്‍ പിടിയില്‍. ബസില്‍ കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് ഓട്ടോ ഡ്രൈവര്‍ക്ക് വില്‍ക്കുന്നതിനിടെയാണ് ബസ് ഡ്രൈവര്‍ ജയരാജനെ ഷാഡോ പൊലീസ് പിടികൂടിയത്.
മധുര തിരുവനന്തപുരം ബസ് ഡ്രൈവര്‍ ജയരാജാണ് പിടിയിലായത്. സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.