ആര്‍ജിവിയുടെ പരിഹാസം ഏറ്റുവാങ്ങിയിരിക്കുന്നത് ബംഗാളില്‍ നിന്നുള്ള യുവ എം.പിമാരായ മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും ആണ്. ഇരുവരുടെയും ഗ്ലാമര്‍ നൃത്തം പങ്കുവെച്ചാണ് ആര്‍ജിവിയുടെ പരിഹാസം.’വൗ വൗ വൗ.. ബംഗാളിലെ പുതിയ എംപിമാര്‍. മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും. കാണാന്‍ ഭംഗിയുള്ള എംപിമാരെ കാണുന്നതില്‍ ആശ്വാസം. ഇന്ത്യ ശരിക്കും പുരോഗമിക്കുന്നുണ്ട്.’ എന്നായിരുന്നു ആര്.ജി.വിയുടെ ട്വീറ്റ്. മിമിയും നുസ്രത്തും ഒന്നിച്ച് ചെയ്ത ടിക് ടോക് വിഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലങ്ങളായ ജാദവ്പൂര്‍, ബസീര്‍ഹട്ട് എന്നീ മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പിലേക്ക് മത്സരിച്ച മിമി ചക്രബര്‍ത്തിയും നുസ്രത്ത് ജഹാനും റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇരുവരും വലിയ വിമര്‍ശനമാണ് നേരിട്ടത്. പക്ഷേ എതിരാളികളെ പോലും ഞെട്ടിച്ചാണ് വലിയ ഭൂരിപക്ഷത്തില്‍ ഇരുവരും ജയിച്ചു കയറിയത്.
Wow Wow Wow!!! New MPs from Bengal.. Mimi Chakraborty & Nusrat Jahaan_India is really really progressing ..it’s a welcome relief to see MP’s who are so easy on the eye 🙏🙏🙏 pic.twitter.com/F4B0EZxkZJ
— Ram Gopal Varma (@RGVzoomin) May 26, 2019