Breaking News

“ഭാര്യ എന്നെ തല്ലും, ഭിത്തിയില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കും’; അച്ഛൻ വരെ അത് കണ്ടിട്ടുണ്ട്; വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തി രാം ​ഗോപാൽ വർമ!

കുറച്ചു ദിവസങ്ങൾക്കു മുമ്പ് നായികയുടെ കാലിൽ ചുംബിക്കുന്ന രാം ​ഗോപാൽ വർമയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിവാദമായിരുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ആ പെരുമാറ്റം വിവാദമായിരുന്നു. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരി മാറ്റി ചുംബിക്കുകയായിരുന്നു രാം ​ഗോപാൽ വർമ.

ഇപ്പോൾ താൻ എന്തിനാണ് തന്റെ വിവാഹബന്ധം വേർപ്പെടുത്തിയതെന്ന് രാം ​ഗോപാൽ വർമ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്.  

താന്‍ എന്തിനാണ് തന്റെ വിവാഹബന്ധം വേര്‍പ്പെടുത്തിയതെന്ന് വെളിപ്പെടുത്തി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ഭാര്യ തന്നെ തല്ലുകയും മതിലില്‍ ചേര്‍ത്ത് നിര്‍ത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാല്‍ വര്‍മയുടെ വെളിപ്പെടുത്തല്‍.

എന്നാല്‍ രാം ഗോപാല്‍ വര്‍മയുടെ ഭ്രാന്ത് സഹിക്കവയ്യാതെ താരത്തിന്റെ ഭാര്യ രത്‌ന വിവാഹമോചനം നേടി പോവുകയായിരുന്നുവെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ഒരു മകളുണ്ട്.

രത്‌നയും രാം ഗോപാല്‍ വര്‍മയും തമ്മില്‍ എപ്പോഴും വഴക്കുണ്ടാകുമായിരുന്നു. സംവിധായകന്റെ പ്രവൃത്തികളുമായി യോജിക്കാനാകാതെ ഭാര്യ രത്ന പലതവണ വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു. ചില അവസരങ്ങളില്‍ മൗനം പാലിക്കുന്ന രാം ഗോപാല്‍ വര്‍മ്മ ചിലസമയത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപോകുമായിരുന്നു. ഒരു ദിവസം ഇത്തരത്തില്‍ വഴക്കിട്ട് ഇറങ്ങിപ്പോയ വര്‍മ കുറച്ചു ദിവസം വീട്ടില്‍ വന്നില്ല. എവിടെയാണെന്ന് വീട്ടുകാരെ പോലും അറിയിച്ചിരുന്നില്ല.

ഒരു ദിവസം ഇത്തരത്തിൽ വഴക്കിട്ട് ഇറങ്ങിപ്പോയ വർമ കുറെ അധികം ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിൽ തിരികെ എത്തിയത്. ഉടൻ രത്‌ന സംവിധായകനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. എന്നാൽ പതിവുപോലെ മൗനം പാലിച്ച് നിന്ന വർമ്മയെ കണ്ടപ്പോൾ രത്നയ്ക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ലെന്നും. അതേ ദേഷ്യത്തിൽ ഭാര്യ രാം ​ഗോപാൽ വർമയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരിൽ‌ ചേർത്ത് നിർത്തി അടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് രാം ​ഗോപാൽ വർമ വെളിപ്പെടുത്തിയത്.

തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛൻ വരെ കണ്ടിട്ടുണ്ടെന്നും രാം ​ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു. അറുപതുകാരനായ രാം ​ഗോപാൽ വർമ ഇപ്പോൾ സിം​ഗിൾ ലൈഫാണ് നയിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top