തിരുവനന്തപുരം: മസാലാബോണ്ട് പലിശനിരക്ക് കുറവാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എസ്എന്‍സി ലാവ്ലിന്റെ പേര് പറഞ്ഞ് സംസ്ഥാനത്തെ വികസനം തടയാന്‍ ആരെയും അനുവദിക്കില്ല. എന്ത്പ്രതിസന്ധിയുണ്ടായാലും സര്‍ക്കാര്‍ നടപടികള്‍ തുടരും. രേഖകള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് പരിശോധിക്കാന്‍ നല്‍കണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം മന്ത്രി അംഗീകരിച്ചു. ആര്‍ക്കും രേഖകള്‍ പരിശോധിക്കാമെന്നും ചര്‍ച്ചയാകാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതെല്ലാം പൊതുപരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മസാലാബോണ്ട്; പലിശനിരക്ക് കുറവാണെന്ന് പറഞ്ഞിട്ടില്ലെന്ന് ധനമന്ത്രി
By
May 28, 2019 3:44 pm