Bollywood

നടിയുടെ കാലില്‍ തൊട്ടും ചുംബിച്ചും രാം ഗോപാല്‍ വര്‍മ്മ, വീഡിയോ വൈറല്‍; വിമര്‍ശനം

പല വിഷയങ്ങളിലും വിവാദപരമായ അഭിപ്രായങ്ങള്‍ പറഞ്ഞും ചെയ്തും വിവാദങ്ങളുടെ തോഴനായും രാം ഗോപാല്‍ വര്‍മ്മ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.തെലുങ്കില്‍ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഒരുക്കിയ ശേഷമാണ് അദ്ദേഹം ബോളിവുഡിലേക്ക് എത്തുന്നത്.രംഗീല, സത്യ, കമ്പനി, സര്‍ക്കാര്‍ തുടങ്ങി നിരവധി ഹിറ്റുകളിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്ന സംവിധായകനായി മാറിയത്. ട്വിറ്ററിലൂടെ നടത്തിയ പല പരാമര്‍ശങ്ങളും അടുത്തിടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. ഇപ്പോഴിതാ, ഏറ്റവും പുതിയ ഒരു അഭിമുഖത്തിന്റെ പേരില്‍ വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ് സംവിധായകന്‍.

ആര്‍ജിവി ഒഫീഷ്യല്‍ എന്ന സംവിധായകന്റെ തന്നെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖമാണ് വിവാദത്തിനും വിമര്‍ശനങ്ങള്‍ക്കും തിരി കൊളുത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ സെന്‍സേഷനായ നടി അഷു റെഡ്ഡിയുമായുള്ളതാണ് അഭിമുഖം. രാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ ചിത്രമായ ഡെയിഞ്ചറസിന്റെ പ്രൊമോഷന്റെ ഭാഗമായി എടുത്തിരിക്കുന്നതാണ് അഭിമുഖം.

മണിക്കൂറുകള്‍ക്ക് മുന്‍പ് ‘ഡെയിഞ്ചര്‍റസ് ആര്‍ജിവി വിത്ത് ഡബിള്‍ ഡെയിഞ്ചറസ് അഷു’ എന്ന ടൈറ്റിലില്‍ പങ്കുവച്ച അഭിമുഖം വൈറലാവുകയാണ്. നടിയുടെ കരിയറിനെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചുമെല്ലാം സംസാരിച്ചു കൊണ്ടുള്ളതാണ് അഭിമുഖം. എന്നാല്‍ അഭിമുഖത്തിന്റെ അവസാനം നടിയെ പോലും ഞെട്ടിച്ചു കൊണ്ടുള്ള സംവിധായകന്റെ പെരുമാറ്റമാണ് വിമര്‍ശനത്തിന് കാരണമാകുന്നത്.ചെരുപ്പ് ഊരി മാറ്റി കാലില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

അഭിമുഖത്തില്‍ ഉടനീളം അഷു റെഡ്ഡി സോഫയിലും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നടിയുടെ കാല്‍ ചുവട്ടില്‍ തറയിലുമാണ് ഇരിക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖത്തിന്റെ അവസാനം സംവിധായകന്‍ നടിയോടുള്ള തന്റെ സ്‌നേഹം അറിയിക്കുകയും അഷു റെഡ്ഢിയുടെ സമ്മതത്തോടെ കാലിൽ തൊടുകയും ചെരുപ്പ് ഊരി മാറ്റി കാലില്‍ ചുംബിക്കുകയും ചെയ്യുന്നുണ്ട്.

ഇന്നലെ രാത്രിയാണ് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലില്‍ അഭിമുഖം പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തുന്നത്. രാം ഗോപാല്‍ വര്‍മ എന്ന സംവിധായകനോട് അല്പം ബഹുമാനമുണ്ടായിരുന്നു അതെല്ലാം നഷ്ടമായി. ഇദ്ദേഹത്തെ ഏതെങ്കിലും മനശാസ്ത്രജ്ഞന്റെ കാണിക്കണം കൗണ്‍സിലിങ് നല്‍കണം എന്നുമുള്ള കമന്റുകളും വരുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top