ബെംഗളൂരു: രാഷ്ട്രീയ പ്രവര്‍ത്തകരെ പരിഹസിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മൈസൂരുവില്‍ പൊതുപരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രവര്‍ത്തകരെ എളുപ്പം പരിഹസിക്കാന്‍ സാധിക്കുന്നത് കൊണ്ടാണോ മാധ്യമങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിന് മാധ്യമങ്ങള്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്നും കുമാരസ്വാമി ചോദിച്ചു. രാഷ്ട്രീയക്കാര്‍ ഒരു പണിയുമില്ലാത്തവരാണോയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ പോലെ തോന്നുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമങ്ങളുടെ സഹായത്താലല്ല മറിച്ച് കര്‍ണാടകത്തിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് തന്റെ സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട് പോകുന്നതെന്നും കുമാരസ്വാമി പറഞ്ഞു.
രാഷ്ട്രീയക്കാരെ പരിഹസിക്കുന്ന ചാനല്‍ പരിപാടികള്‍ക്കെതിരെ കുമാരസ്വാമി
By
May 20, 2019 3:19 pm