ന്യൂഡൽഹി: നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി.അധികാരത്തിൽ കടിച്ചു തൂങ്ങി നിൽക്കുക ലക്ഷ്യമല്ല.ഭൂരിപക്ഷം തെളിയിക്കാൻ സ്പീക്കറോട് സമയം ആവശ്യപ്പെട്ടു.
നേരത്തെ കര്‍ണാടകയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച്ച വരെ വിമത എംഎൽഎ മാരുടെ രാജിയിലും അയോഗ്യതയിലും തീരുമാനമെടുക്കരുത്. ചൊവ്വാഴ്ച്ച കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു