ഇന്‍സ്റ്റാഗ്രാമില്‍ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രം കണ്ട് സംവിധാനത്തിനുള്ള തയ്യാറെടുപ്പാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ‘കല്‍ക്കി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് ടൊവിനോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് തലക്കുറിപ്പായി താരം കുറിച്ച വാക്കുകളും രസകരമാണ്. അതിങ്ങനെയാണ്
‘പറഞ്ഞ് എടുപ്പിച്ച ഫോട്ടോ കുറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കമന്റുകളുമായാണ് ആരാധകരെത്തിയിരിക്കുന്നത്. സംവിധായകനാകാനുള്ള ശ്രമമാണോ എന്ന കമന്റുകളാണ് ഏറെ പേരും ചോദിക്കുന്നത്. എന്നാല്‍ ടൊവിനോ ഇതിനൊന്നും മറുപടി നല്‍കിയിട്ടില്ല.