Breaking News

ഭയത്തെ തോൽപ്പിക്കുകയാണ്, ചിരിച്ച് ആസ്വദിച്ച് ഇസയുടെ സാഹസിക യാത്ര,സ്നേഹം പറഞ്ഞ് ടൊവിനോ; വിഡിയോ

കുടുംബസമേതം ആഫ്രിക്കയിൽ അവധി ആഘോഷത്തിലാണ് ടൊവിനോ തോമസ്. സാഹസികതകൾക്കാണ് താരവും മകളും സമയം മാറ്റിവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബം​ഗീ ജംപിങ് നടത്തുന്നതിന്റെ വിഡിയോ താരം പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ മകൾക്കൊപ്പമുള്ള ഒരു സാഹസിക വിനോദത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. 

മകൾ ഇസയ്ക്കൊപ്പം സിപ്‌ലൈൻ യാത്ര നടത്തുന്ന ടൊവിനോയെയാണ് വിഡിയോയിൽ കാണുന്നത്. മനോഹരമായ കുറിപ്പിനൊപ്പമാണ് ടൊവിനോ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ എന്റെ സാഹസികതയിലെ പങ്കാളി. എന്റെ ആദ്യത്തെ കുഞ്ഞ്, എന്റെ അണ്‍കണ്ടീഷണല്‍ ലവ്, എന്റെ ജീവനാഡി, ഇസ ജനിച്ചപ്പോള്‍ അവളെ ഞാന്‍ ആദ്യം എടുക്കുമെന്ന് തീരുമാനിച്ചിരുന്നു. അവളുടെ ജീവിതത്തിലെ പലകാര്യങ്ങളുടേയും തുടക്കം എനിക്കൊപ്പമാകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞങ്ങള്‍ ഇവിടെ മറ്റൊരു കാര്യത്തിന് തുടക്കമിടുന്നു. ഞങ്ങളുടെ മുഖത്തെ പുഞ്ചിരി കൊണ്ടും മുടിയിലെ കാറ്റു കൊണ്ടും ഭയത്തെ തോല്‍പ്പിക്കുകയാണ്. നിനക്കൊപ്പം കൂടുതല്‍ സാഹസം ചെയ്യുന്നതിന് കാത്തിരിക്കാനാവുന്നില്ല. എന്റെ പ്രിയപ്പെട്ടവളെ.- ടൊവിനോ കുറിച്ചു.

അച്ഛനൊപ്പം വളരെ ആസ്വദിച്ചാണ് ഇസ സിപ്ലൈനിൽ ഇരിക്കുന്നത്. സന്തോഷത്തോടെ ചിരിച്ചുകൊണ്ട് സാഹസിക യാത്ര നടത്തുന്ന ഇസ ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുകയാണ്. അവസാനം യാത്ര സൂപ്പറായിരുന്നു എന്നു പറയുന്നതും വിഡിയോയിലുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അച്ഛന്റെ മകൾ തന്നെയാണെന്നും തീരെ പേടിയില്ലെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top