Breaking News

110 ദിവസം, ഇതിഹാസ അനുഭവമെന്ന് ടൊവിനോ

File

ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു. 110 ദിവസത്തെ ഷൂട്ടിംഗിനുശേഷം അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂള്‍ അവസാനിക്കുകയാണ്.ചിത്രത്തിലെ തന്റെ ഭാഗം പൂര്‍ത്തിയാക്കിയ ടൊവിനോ തോമസ് വികാരഭരിതമായ കുറിപ്പ് സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. അജയന്റെ രണ്ടാം മോഷണത്തെ സംബന്ധിച്ച്‌ ‘ഇതിഹാസം” തുടക്കക്കാരെ സംബന്ധിച്ച്‌ ഒരു ചെറിയ വാക്ക് അല്ല. ഇതൊരു പീരിയഡ് സിനിമയാണ്.

എന്നാല്‍ ഒരു പഠനാനുഭവം പോലെ രസകരവും ആഹ്ളാദവും നല്‍കുന്ന ചിത്രീകരണത്തിനു ശേഷം ഞാന്‍ വിടുന്നു. അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്ന് വ്യത്യസ്ത വേഷങ്ങള്‍ ചെയ്യുന്നു. അതില്‍ എല്ലാം തന്നെ തീര്‍ത്തും വ്യത്യസ്തമായിരുന്നു.കഥാപാത്രത്തിനുവേണ്ടി കളരിപ്പയറ്റും കുതിരസവാരിയും പഠിച്ചു. അജയന്റെ രണ്ടാം മോഷണത്തില്‍ നിന്ന് താന്‍ ഒപ്പം കൊണ്ടുപോകുന്നത് മറ്റൊന്ന് കാസര്‍കോടാണ്.” ടൊവിനോ കുറിച്ചു.നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന അജയന്റെ രണ്ടാം മോഷണത്തില്‍ മൂന്നു കാലഘട്ടത്തിലെ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ത്രിമാന ചിത്രമായി ഒരുങ്ങുന്ന അജയന്റെ രണ്ടാം മോഷണത്തില്‍ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. അതേസമയം ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ടൊവിനോ ചിത്രം. നാളെ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ 7ന് ടൊവിനോ ജോയിന്‍ ചെയ്യും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top