തൃശൂര്‍: തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളിക്ക് സമീപമുള്ള മലക്കപ്പാറയില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചണ്ടന്‍തോട് വനമേഖലയിലാണ് കടുവ ഇറങ്ങിയത്.
പെരുമ്പാറ കോളനി സ്വദേശിയായ തങ്കപ്പനെയാണ് കടുവ പിടിച്ചത്. ആക്രമണം ഉണ്ടായ സ്ഥലത്ത് നിന്ന് ശരീര ഭാഗങ്ങളും വസ്ത്രങ്ങളും ചെരുപ്പും കണ്ടതായി പോലീസ് അറിയിച്ചു