പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ വീടിനടുത്ത കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നു തിന്നു. ബസവന്‍കൊല്ലി കോളനിയിലെ ശിവകുമാര്‍ (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ്. ചെതലയം വനത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ഇന്നലെയാണ് ശിവകുമാര്‍ വനത്തിലേക്ക് പോയത്. പിന്നീട് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.