Kerala

മാനന്തവാടിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകം

വയനാട്: മാനന്തവാടിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൊയിലേരിക്കടുത്ത് വള്ളിയൂര്‍ക്കാവ് താന്നിക്കലില്‍ മുയല്‍ക്കുനി രുഗ്മിണി (55) എന്ന വീട്ടമ്മയെയാണ് വെള്ളിയാഴ്ച വീട്ടിനുള്ളില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി സി.ഐ. പി.കെ. മണിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണന്ന് തെളിഞ്ഞത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു രുഗ്മിണി മരിച്ചത്. മരണം തലക്കടിയേറ്റാണന്ന് സംശയത്തെ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്തു. മദ്യലഹരിയില്‍ വഴക്കുണ്ടാകുകയും ഇതിനിടെ വിറക് കൊണ്ട് തലയുടെ പിന്നില്‍ അടിച്ചപ്പോള്‍ അബദ്ധത്തില്‍ മരണം സംഭവിച്ചതാകാമെന്നുമാണ് ചന്ദ്രന്റെ മൊഴി.

സംഭവത്തില്‍ ആദ്യം മുതലെ ദുരൂഹതയുള്ളതിനാല്‍ പോലീസ് ഭര്‍ത്താവ് ചന്ദ്രനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയായിരുന്നു.
ചന്ദ്രന്‍ മുന്‍ ബാങ്ക് മാനേജറാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top