കടുവയുടെ ആക്രമണത്തില്‍ ഒരു മരണം. കുണ്ടറ സ്വദേശി ചിന്നപ്പയാണ് മരിച്ചത്. ബന്ദിപ്പൂര്‍ വനത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂര്‍. ഈ പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു.
വയനാട് പുല്പ്പള്ളിയില്നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണ് ആക്രമണം നടന്നത്. വളര്‍ത്തുമൃഗങ്ങളെ കടുവ കൊണ്ടുപോകുന്നത് പതിവാണെന്ന് പ്രദേശ വാസികള്‍ പറഞ്ഞു. അധികൃതര്‍ നിസംഗത തുടരുന്ന് സാഹചര്യത്തില്‍ ആക്ഷന്‍ കമ്മറ്റി കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്.