Breaking News

മലബാറിൽ നിന്നുള്ള അന്തർസംസ്ഥാന ബസുകൾ പണിമുടക്കും

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള അന്തർ സംസ്ഥാന ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. അൻപതോളം ബസുകൾ ഇന്ന് പണിമുടക്കുമെന്ന് ബസ് ഉടമകൾ അറിയിച്ചു.

മലബാര്‍ മേഖലയില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് പണി മുടക്കുന്നത്.

കല്ലട ബസ്സില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവുമായി ബന്ധപ്പെട്ട് പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു. നിയമ ലംഘനം നടത്തി സര്‍വ്വീസ് നടത്തുന്ന ബസ്സുകളെ കണ്ടെത്തി നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്.

മാത്രമല്ല, സ്വകാര്യ ബസ്സുകളിലെ ജീവനക്കര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന കാര്യവും അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.  എന്നാല്‍ യാത്രക്കാരുമായി സര്‍വ്വീസ് നടത്തുമ്പോള്‍ പോലീസ് നടത്തുന്ന പരിസോധന ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന കാരണം ഉന്നയിച്ചാണ് ബസ് ഉടമകള്‍ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top