കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കയില്‍ വിലക്ക്. ക്രിസ്ത്യന്‍ പള്ളികള്‍ അടച്ചിടാനും സര്‍ക്കാര്‍ ഉത്തരവിട്ടു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് വിലക്ക് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പൊതു സുരക്ഷ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുത്തിരിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.
ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ശ്രീലങ്ക; പള്ളികള്‍ അടച്ചുപൂട്ടി
By
April 29, 2019 10:20 am