കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രുപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം ഹാഷിഷ് പിടികൂടിയത്.
ദിവസങ്ങള്‍ക്ക് മുമ്പും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി മുബഷീറില്‍ നിന്ന് ഒന്നര കോടി രൂപയുടെ ഹാഷിഷ് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.