Latest News

വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാലുകളില്‍ തൊട്ട് വന്ദിച്ച് പ്രതിരോധമന്ത്രി

ഡെറാഡൂണ്‍: വീരമൃത്യുവരിച്ച ജവാന്‍മാരുടെ അമ്മമാരുടെ കാലില്‍ തൊട്ടു വന്ദിച്ച് പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍. കൊല്ലപ്പെട്ട സൈനികരുടെ അമ്മമാരുടെ കാല്‍ തൊടുന്ന പ്രതിരോധമന്ത്രിയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുകയാണ്.

തിങ്കളാഴ്ചയാണ് ഡെറാഡൂറിലെ ഹത്തിബര്‍കലയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ശൗര്യ സമ്മാന്‍ സമാരോഹ് ചടങ്ങ് സംഘടിപ്പിച്ചത്. ജവാന്‍മാരുടെ അമ്മമാര്‍ക്ക് ബൊക്ക നല്‍കിയും പൊന്നാടയണിയിച്ചുമാണ് പ്രതിരോധമന്ത്രി ആദരം നല്‍കിയത്. ഓരോ അമ്മമാരെയും വേദിയിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ മന്ത്രി അവരുടെ കാലുകള്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം.

‘കഴിഞ്ഞ 60 വര്‍ഷമായി യുദ്ധ സ്മാരകം നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ പ്രധാനപ്പെട്ട നാല് യുദ്ധങ്ങളാണ് സംഭവിച്ചത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ചവര്‍ക്കായി ഒരു ചെറിയ സ്മാരകം പോലും ദേശീയതലത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ഫെബ്രുവരിയില്‍ നമ്മുടെ പട്ടാളക്കാര്‍ക്കായി യുദ്ധസ്മാരകം സമര്‍പ്പിക്കാന്‍ സാധിച്ചു.’ നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ചടങ്ങിനിടെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ വിഷയം ചൂണ്ടിക്കാട്ടി നിര്‍മ്മല സീതാരാമന്‍ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു.യു.പി.എ ഭരണകാലത്ത് 500കോടി രൂപയാണ് പട്ടാളക്കാര്‍ക്കായി നീക്കിവെച്ചതെങ്കില്‍ മോദി സര്‍ക്കാരിന്റെ കാലത്ത് അത് 35000 കോടി രൂപയാണ് നീക്കിവച്ചതെന്ന് നിര്‍മ്മല സീതാരമന്‍ അവകാശപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top