Breaking News

നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക് വനിതയെ അതിര്‍ത്തിയില്‍ ബിഎസ്എഫ് സൈന്യം വെടിവെച്ചു

ചണ്ഡിഗണ്ഡ്: നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാകിസ്താനി വനിതയെ അതിര്‍ത്തിയില്‍ ബിഎസ്എഫ് സൈന്യം വെടിവെച്ചു. ബിഎസ്എഫിന്റെ ബംഗാര്‍ അതിര്‍ത്തിയിലാണ് യുവതി കടന്നു കയറാന്‍ ശ്രമിച്ചത്.

പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ദേറാ ബാബാനാനാക് പ്രദേശത്തെ ഇന്‍ഡോ-പാക് അതിര്‍ത്തിയില്‍ വച്ചാണ് വെടിയേറ്റത്. ഏകദേശം മുപ്പത് വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അത് വകവയ്ക്കാതെ ഇവര്‍ മുന്നോട്ട് നടക്കുകയായിരുന്നു.

വെടിയേറ്റ യുവതിയെ അമൃതസറിലെ ഗുരുനാനാക്ക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുല്‍ഷന്‍ എന്നാണ് തന്റെ പേരെന്ന് യുവതി ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top