കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയുടെ ലോംഗ് മാര്‍ച്ച് ഇന്ന്. സമരത്തില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെ കഴിഞ്ഞ ദിവസം പോലീസ് വിവിധയിടങ്ങളില്‍ തടഞ്ഞതിനെ തുടര്‍ന്നാണ് മാര്‍ച്ച് ഇന്നത്തേക്ക് മാറ്റിയത്.
ലോംഗ് മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. സമരത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് നേതാക്കളുമായി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെടുന്ന മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിനു കര്‍ഷകരാണ് എത്തിയിരിക്കുന്നത്.