കണ്ണൂര്‍: സിപിഎം നേതാക്കളുടെ അറിവോടെയാണ് കാസര്‍കോട് ഇരട്ട കൊലപാതകം നടന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പാര്‍ട്ടി പറയാതെ പീതാംബരന് ഒന്നും ചെയ്യില്ലെന്ന ഭാര്യയുടേയും മകളുടേയും വാക്കുകള്‍ യാഥാര്‍ത്ഥ്യമാണെന്നും പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറാകണമെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കാസര്‍കോട് ഇരട്ടകൊലപാതക കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇന്ന് രാവിലെയാണ് കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചത്.