കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. കേസിലെ നാലാം പ്രതി അനില്‍കുമാറിനെയും ഏഴാം പ്രതി വിജിനിനെയും കൊണ്ട് നടത്തിയ തെളിവെടുപ്പിലാണ് വാള് കണ്ടെത്തിയത്.
63 സെന്റിമീറ്റര്‍ നീളവും, 3 സെന്റിമീറ്റര്‍ വീതിയും ഉള്ള വാളാണ് കണ്ടെടുത്തത്. പ്രതികള്‍ കൊലനടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തൊട്ടപ്പുറത്തെ വിജനമായ സ്ഥലത്തെ വെള്ളമില്ലാത്ത തോട്ടിലിട്ട് വസ്ത്രങ്ങള്‍ കത്തിച്ചതും കണ്ടെത്തി.
പ്രതിയുടെ നാടായ എച്ചിലടുക്ക മാവുങ്കാലിലെത്തിച്ച് നടത്തിയ അരമണിക്കൂര്‍ നീണ്ട തെളിവെടുപ്പിലാണ് 25 ഇഞ്ച് നീളമുള്ള വടിവാള്‍ കണ്ടെത്തിയത്. ഈ വാളുപയോഗിച്ചാണ് കൊലപാതകം നടത്തിയത്. പ്രതികളെ വൈകിട്ട് കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കും