Breaking News

കാസര്‍കോട് ഇരട്ടക്കൊലപാതകം; നാളെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും

കാസര്‍കോട്: കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസ് ലോക്കല്‍ പൊലീസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍പേരെയും പിടികൂടിയെന്നാണ് ലോക്കല്‍ പൊലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. തെളിവ് ശേഖരണവും പൂര്‍ത്തിയാക്കി.

എന്നാല്‍, കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.

കൊലപാതകത്തെ തുടര്‍ന്ന് തകര്‍ക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവര്‍ത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാര്‍ട്ടി ജില്ലാ നേതാക്കള്‍ ഇന്ന് സന്ദര്‍ശിക്കും. കെ സുധാകരന്‍ ഇന്ന് കൃപേഷിന്റെയും ശരത്തിന്റെയും വീടുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top