Breaking News

കൊച്ചിയില്‍ പാരഗണിന്റെ ഗോഡൗണില്‍ തീപിടുത്തം ; ആറു നിലകളിലേക്ക് തീ പടര്‍ന്നു

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപം വന്‍ അഗ്‌നിബാധ. കളത്തിപ്പറമ്പ് റോഡിലുള്ള പാരഗണിന്റെ ചെരുപ്പ് ഗോഡൗണിലാണ് വന്‍ തീപിടിത്തമുണ്ടായത്. ആറു നിലകളിലായുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും തീ പടര്‍ന്നു. അഗ്‌നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഗോഡൗണായതിനാല്‍ തന്നെ വന്‍തോതില്‍ സ്റ്റോക്കുണ്ടെന്നാണ് വിവരം. എന്താണ് തീപിടിത്തത്തിന്റെ കാരണമെന്ന് വ്യക്തമല്ല. ആളപായമില്ലെന്നാണ് പ്രാഥമിക ഘട്ടത്തിലെ സൂചന.

കൂടുതല്‍ അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. സമീപത്തെ കെട്ടിടത്തിലുള്ളവരെ ഇവിടെ നിന്നും ഒഴിപ്പിച്ചു. തീ പടരാനുള്ള സാധ്യത കണക്കിലെടുത്താണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top