Latest News

കുട്ടികളുടെ ഭാവി നശിപ്പിക്കുന്നു; ഗെയിം ‘പബ്ജി’ നിരോധിച്ച് ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: വാര്‍ ഗെയിം ‘പബ്ജി’ സ്‌കൂളുകളില്‍ പൂര്‍ണമായി നിരോധിക്കപ്പെട്ടുവെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ജില്ലാ അധികൃതര്‍ക്ക് സര്‍ക്കുലര്‍ നല്‍കി. സ്‌കൂളുകളില്‍ ഒരു കുട്ടി പോലും പബ്ജി ഗെയിം കളിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നാണ് നിര്‍ദേശം.

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രൈമറി വിദ്യാഭ്യാസ വകുപ്പാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികള്‍ ഈ ഗെയിമിന് അടിമകളാകുന്നുവെന്നും അത് പഠനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

രാജ്യത്തെമ്പാടും പബ്ജി ഗെയിം നിരോധിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കമ്മിഷന്‍ കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്.

10, 12 ക്ലാസുകളിലെ റിസള്‍ട്ട് മോശമായതിനെ തുടര്‍ന്ന് ജമ്മു കശ്മീര്‍ സ്റ്റുഡന്‍സ് അസോസിയേഷനും പബ്ജി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുട്ടികളുടെ ഭാവി നശിപ്പിക്കുന്ന ഗെയിമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top