തിരുവനന്തപുരം: ഇന്നും നാളെയും അയ്യപ്പഭക്തര്‍ രാജ്യവ്യാപകമായി നാമജപ പ്രതിഷേധം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
കോടിക്കണക്കിന് അയ്യപ്പവിശ്വാസികളുടെ വിശ്വാസങ്ങളെ വേദനിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ് മുഖ്യമന്ത്രിയെക്കൊണ്ട് ഇതിന് മറുപടി പറയിക്കും പമ്പയില്‍ നിന്ന് ആംബുലന്‍സ് ഉപയോഗിച്ചാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചതെന്നും എം.ടി.രമേശ് ആരോപിച്ചു.
ശബരിമലയില്‍ സി.പി.എമ്മുകാരായ കണ്ണൂരില്‍ നിന്നുള്ള പൊലീസുകാരെ കഴിഞ്ഞ ദിവസം നിയോഗിച്ച ശേഷമാണ് യുവതീ പ്രവേശനം സാധ്യമാക്കിയത്. ഇന്ന് പുലര്‍ച്ചെ ശബരിമലയിലേക്കുള്ള വഴിയിലെങ്ങും യുവതികളെ ഭക്തര്‍ കണ്ടിട്ടില്ല. ആംബുലന്‍സിലാണ് യുവതികളെ പമ്പയില്‍ നിന്നും സന്നിധാനത്ത് എത്തിച്ചത്. ശബരിമലയില്‍ യുവതികളെ എത്തിക്കാന്‍ നേരത്തെ ശ്രമിച്ചതിന് പിന്നിലും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നീക്കമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുയാണെന്നും എം.ടി.രമേശ് പറഞ്ഞു.
മുഖ്യമന്ത്രി അയ്യപ്പഭക്തരോട് മാപ്പ് പറയണം. കോടിക്കണക്കിന് അയ്യപ്പവിശ്വാസികളെ വേദനിപ്പിച്ച് അധികാരത്തില്‍ തുടരാമെന്ന് മുഖ്യമന്ത്രി കരുതേണ്ട. ഇന്നും നാളെയും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനത്ത് വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.