മൊബൈല്‍ ഫോണില്‍ ദീര്‍ഘ നേരം സംസാരിച്ച മകളെ പിതാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊഴുത്തി. കഴിഞ്ഞ തിങ്കളാഴ്ച മുംബൈയിലാണ് ദാരുണമായ സംഭവം നടന്നത്.
\
പല പ്രാവശ്യം മൊബൈല്‍ സംസാരിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാത്ത ദേഷ്യത്തിലാണ് പിതാവ് മുഹമ്മദ് മനുസൂരി മകളെ തീ വച്ചത്. 16കാരിയായ മകള്‍ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നു. കാമുകനെ നിരന്തരം മൊബൈല്‍ ഫോണില്‍ വിളിക്കുന്നത് നിര്‍ത്തണമെന്ന് പിതാവ് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എഴുപത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ മുംബൈയിലെ കെ.ഇ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കളയിലുണ്ടായിരുന്ന മണ്ണെണ്ണ സ്റ്റൗവില്‍ നിന്ന് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. പെണ്‍കുട്ടിയുടെ അമ്മ ഓടിയെത്തി തടഞ്ഞെങ്കിലും അതിന് മുമ്പ് തീ കത്തി പടരുകയായിരുന്നു.