Kerala

മുഖ്യമന്ത്രിയുടെ വാശി നടപ്പിലായി; യു.ഡി.എഫ് ഇന്ന് വ്യാപക പ്രതിഷേധം നടത്തുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനത്തിന് പിന്നാലെ നടയടച്ച തന്ത്രിയുടെ നടപടി നൂറ് ശതമാനം ശരിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുവതികള്‍ ദര്‍ശനം നടത്തിയതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാശിയാണ് നടപ്പിലായതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

‘യുവതികളെ പൊലീസ് സംരക്ഷണത്തോടെ ആചാരലംഘനത്തിന് മുഖ്യമന്ത്രി ഉപയോഗിച്ചു. സാവകാശ ഹര്‍ജി പരിഗണിക്കാനിരിക്കെ ഇരുമുടിക്കെട്ടില്ലാതെ രണ്ട് ആക്ടിവിസ്റ്റുകളെ കയറ്റിയത് വിശ്വാസികളെ വേദനിപ്പിച്ചു’ എന്നും ചെന്നിത്തല പറഞ്ഞു.

വനിതാ മതില്‍ സംഘടിപ്പിച്ചത് ഇതിനെന്ന് സംശയമാണെന്നും ഇതിന്റെ ഭാഗമായി യു.ഡി.എഫ് ഇന്ന് വ്യാപകമായി പ്രതിഷേധയോഗം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top