കൊച്ചി: കൊച്ചി പെരുമ്പാവൂരില്‍ പ്ലാസ്റ്റിക് കമ്പനിക്ക് തീപിടിച്ചു. രാവിലെ ആറ് മണിയോടെയാണ് പെരുമ്പാവൂരിലുള്ള ഫാക്ടറിക്ക് തീപിടിച്ചത്. ഉപയോഗിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങള് ശേഖരിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്.
നാല് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തിയിട്ടും തീയണയ്ക്കാനായില്ല. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം, ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.
വലിയതോതില്‍ വിഷപ്പുക ഉയരുന്നതിനാല്‍ സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിനു കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. അപകടത്തില്‍ ഇതുവരെ ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.