Latest News

കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടിത്തം

കഞ്ചിക്കോട്: പാലക്കാട്ടെ കഞ്ചിക്കോട് വ്യവസായമേഖലയിലെ സ്വകാര്യ കമ്പനിയില്‍ വന്‍ തീപിടിത്തം. ജീവനക്കാരിക്ക് ഗുരുതരമായി പൊളളലേറ്റു. കഞ്ചിക്കോട് സ്വദേശി അരുണ (40)യ്ക്കാണ് പൊള്ളലേറ്റത്. 

വ്യവസായമേഖലയിലെ ടർപ്പൻന്‍റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാകിലാണ് തീപിടിത്തം ഉണ്ടായത്. തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമം തുടരുകയാണ്. കമ്പനിക്ക് മുന്നിലുണ്ടായിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top