Breaking News

ശബരിമല നട തുറന്നു; ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി

സന്നിധാനം: ശുദ്ധീകരണക്രീയകള്‍ക്ക് ശേഷം ശബരിമലയില്‍ നട തുറന്നു ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തില്‍ നടന്ന ശുദ്ധീകരണക്രീയകള്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്നു. സന്നിധാനത്ത് യുവതികള്‍ പ്രവേശിച്ച ആചാരലംഘനത്തെ തുടര്‍ന്നാണ് ശബരിമല നട അടച്ചത്.

അതേസമയം, നടയടച്ച തന്ത്രി കണ്ഡരര് രാജീവരര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി ശബരിമല നടയടച്ച തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധി ലംഘനമാണെന്ന് കോടിയേരി പറഞ്ഞു. ജുഡീഷ്യറിയെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top