കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തിലെ പ്രതികളായ ഏഴ് പോലീസുകാരെ സസ്പെന്ഷന് ഒഴിവാക്കി സര്‍വ്വീസില്‍ തിരിച്ചെടുത്തതിനെതിരെ കടുത്ത വിമര്‍ശനവുമായി എം.എല്‍.എ വി.ടി.ബല്‍റാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
സസ്പെന്ഷന് കാലയളവിലെ പകുതി ശമ്പളവും അവര്‍ക്ക് ലഭിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബാക്കിയുള്ള പ്രതികളേയും തിരിച്ചെടുക്കാന്‍ തീരുമാനമായിട്ടുണ്ടത്രേ. മാത്രവുമല്ല പ്രതികള്‍ക്ക് എറണാകുളം ജില്ലയില്‍ത്തന്നെ പുനര്‍ നിയമനവും നല്കുന്നു. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടുമില്ലെന്നും ബല്‍റാം പരിഹാസ സ്വരത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.