Kerala

പാവറട്ടി കസ്റ്റഡി മരണം: 2 പേര്‍ കൂടി അറസ്റ്റില്‍

തൃശ്ശൂര്‍: പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ 2 പേര്‍ കൂടി അറസ്റ്റില്‍. എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇവര്‍ ഉള്‍പ്പെടെ 7 ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് 2 പേര്‍ കൂടി ഇന്ന് ഹാജരാകുമെന്നാണ് സൂചന. ഡ്രൈവര്‍ ശ്രീജിത്തിനെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, സിവില്‍ ഓഫീസര്‍ നിതിന്‍ എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top