പാവറാട്ടി: എക്സൈസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിയാകാന്‍ സാധ്യതയുള്ള എക്സൈസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍. ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചന. എക്സൈസ് വാഹനം പൊലീസ് കസ്റ്റഡിയില്‍. അതേസമയം മര്‍ദ്ദിച്ചവര്‍ക്കെതിരെ മാത്രമേ നടപടിയുണ്ടാകൂ എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ജീപ്പിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും പ്രതിയാകില്ലെന്ന് പൊലീസ്. കസ്റ്റഡി മരണത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തിയിരുന്നു.
എക്സൈസ് കസ്റ്റഡി മരണം; ഉദ്യോഗസ്ഥര്‍ ഒളിവില്‍
By
October 5, 2019 8:30 am