Kerala

സിനിമാ റിലീസിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സിനിമാസംഘടനകള്‍

സിനിമാ റിലീസിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സിനിമാസംഘടനകള്‍. ഒരു ചിത്രം ഒരു പ്രദേശത്ത് ഒന്നിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സമ്പ്രദായം ഡിസംബറോടെ അവസാനിക്കും. മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ഒടിയന്‍ ആയിരിക്കും ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നേടുന്ന അവസാന ചിത്രം.

കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി, പഞ്ചായത്ത് എന്നീ തലങ്ങളില്‍ തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഇനി മുതല്‍ നിയന്ത്രണം കൊണ്ടു വരാനാണ് തീരുമാനം. ഒരു പ്രദേശത്ത് ഒന്നിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ തിയേറ്റര്‍ ഉടമയ്ക്ക് ലഭിക്കുന്ന വിഹിതം കുറയുന്നതാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് കാരണമായത്.

കോര്‍പറേഷന്‍ മേഖലയില്‍ നിയന്ത്രണങ്ങളില്ല. മുന്‍സിപ്പാലിറ്റി മേഖലയില്‍ ഒരു തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാം. മാള്‍ ഉണ്ടെങ്കില്‍ അവിടെയും റിലീസ് ചെയ്യാം. തിയേറ്ററുടമയ്ക്ക് തന്നെ മറ്റൊരു തിയേറ്റര്‍ കൂടി ആവശ്യമുണ്ടെങ്കില്‍ അവിടെയും നല്‍കാം.

ലോ ബജറ്റ് ചിത്രങ്ങള്‍ 50 തിയേറ്ററുകളില്‍ കൂടുതല്‍ ആദ്യ ആഴ്ച്ച പ്രദര്‍ശിപ്പിക്കരുത്. ഈ നിയന്ത്രണങ്ങള്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകള്‍ നടപ്പാക്കും. റിലീസ് ചിത്രങ്ങള്‍ മാറ്റിനി, ഫസ്റ്റ് ഷോ, സെക്കന്‍ഡ് ഷോ , എന്നീ ക്രമത്തില്‍ നടത്താനും ധാരണയായിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top