ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ആഗോള എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 12 ലക്ഷം വീപ്പയുടെ കുറവുണ്ടാക്കാന്‍ ധാരണയായി. ആദ്യ ദിവസത്തില്‍ 10 ലക്ഷം വീപ്പയുടെ കുറവ് വരുത്താനായിരുന്നു തത്വത്തില്‍ ധാരണയായത്. എന്നാല്‍, യോഗം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഒപെക് അംഗങ്ങളും ഒപെക്കിന് പുറത്തുള്ള എണ്ണ ഉത്പാദക രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തുകയായിരുന്നു. ഇതോടെ, അസംസ്കൃത എണ്ണവിലയില്‍ അഞ്ചു ശതമാനം കുതിപ്പുണ്ടായി.
12 ലക്ഷം വീപ്പ കുറയ്ക്കുന്നതില്‍ എട്ടുലക്ഷം വീപ്പ ഒപെക് രാജ്യങ്ങളായിരിക്കും കുറയ്ക്കുക. റഷ്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളായിരിക്കും ശേഷിച്ച നാലുലക്ഷം വീപ്പ കുറയ്ക്കുക. അതേസമയം, അമേരിക്കയുടെ നിയന്ത്രണം നേരിടുന്ന ഇറാന് ഉത്പാദനം കുറയ്ക്കില്ല.