Kerala

മലപ്പുറത്ത് ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു

മലപ്പുറം നടുവട്ടത്ത് ഒന്‍പത് വയസുകാരനെ സഹോദരന്‍ കുത്തിക്കൊന്നു. കൊപ്പം നടുവട്ടം കൂര്‍ക്ക പറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദ് ഇബ്രാഹിമിന്റെ മൂത്ത മകന്‍ നബീല്‍ ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയായ പ്രതി നബീല്‍ ഏറെ നാളായി കഞ്ചാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

ഉറങ്ങിക്കിടക്കുമ്പോഴാണ് മുഹമ്മദ് ഇബ്രാഹിമിന് കുത്തേറ്റത്. കുട്ടിയുടെ അനുജന്‍ ഏഴു വയസുകനായ അഹമ്മദിനും കത്തിക്കുത്തില്‍ പരിക്കേറ്റിട്ടുണ്ട്. മാതാപിതാക്കളുമായുള്ള വഴക്കിനിടയില്‍ പ്രകോപിതനാാണ് പ്രതി കൃത്യം നടത്തിയതെന്നാണ് സൂചന.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച മുഹമ്മദ് ഇബ്രാഹിം. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാരാണ് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top