Latest News

അയോധ്യ രാമക്ഷേത്ര നിര്‍മാണം; വിഎച്ച്പി, ശിവസേന റാലികള്‍ ഇന്ന്

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഉടന്‍ തുടങ്ങണമെന്നാവശ്യപ്പെട്ടു വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിക്കുന്ന വന്‍ സമ്മേളനം ഇന്ന്. സരയൂ തീരത്തു നടക്കുന്ന സമ്മേളനത്തില്‍ സന്യാസിമാരും വിശ്വാസികളും പ്രവര്‍ത്തകരും ഉള്‍പ്പെടെ രണ്ടുലക്ഷത്തിലധികം പേര്‍ പങ്കെടുക്കും.

ക്ഷേത്ര നിര്‍മാണം തുടങ്ങാനുള്ള സമ്മര്‍ദം ശക്തമാക്കുന്നതിനായി ശിവസേന മേധാവി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേനയും രംഗത്തുണ്ട്. നാലായിരത്തിലധികം ശിവസേന പ്രവര്‍ത്തകരാണ് ഇന്നലെയും ഇന്നുമായി നടക്കുന്ന ആശീര്‍വാദ് സമ്മേളനില്‍ പങ്കെടുക്കുന്നത്. സര്‍ക്കാര്‍ രാമക്ഷേത്രമ നിര്‍മ്മിച്ചില്ലെങ്കില്‍ ശിവസേന നിര്‍മ്മിക്കുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top