ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച നടത്താന്‍ സുപ്രീകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റേതാണ് തീരുമാനം. മധ്യസ്ഥ ചര്‍ച്ചയ്ക്കായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. മുന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ളയുടെ നേതൃത്വത്തിലാണ് സമിതി. ശ്രീ ശ്രീ രവിശങ്കറും ശ്രീറാം പാഞ്ചുവും സംഘത്തിലുണ്ട്. സമിതി അയോധ്യക്കേസിലെ കക്ഷികളുടെ ഭാഗം കേള്‍ക്കും. ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യമെന്നും എട്ടാഴ്ചയ്ക്കകം മധ്യസ്ഥ ചര്‍ച്ച പൂര്‍ത്തിയാക്കണമെന്ന് സുപ്രീകോടതി അറിയിച്ചു.
ചര്‍ച്ചകള്‍ രഹസ്യമായിരിക്കും. സമിതി നടപടികള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി വ്യക്തമാക്കി.
അയോധ്യയില്‍ മധ്യസ്ഥ ചര്‍ച്ച; മൂന്നംഗ സമിതി രൂപീകരിച്ചു
By
March 8, 2019 11:08 am