Latest News

കന്നഡ നടന്‍ അംബരീഷ് അന്തരിച്ചു

ബെംഗളൂരു: കന്നഡ നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളികളുടെ ഇഷ്ടനടി സുമലതയാണ് അംബരീഷിന്റെ ഭാര്യ.

1952 മെയ് 29ന് ജനിച്ച അംബരീഷ് 1970 കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് കന്നഡ സിനിമയില്‍ സജീവമാകുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്. 250ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അംബരീഷ് മലയാള സിനിമയിലും വേഷമിട്ടു. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചിത്രത്തില്‍ നായകനായി.

മൂന്ന് പ്രാവശ്യം ലോക്സഭാംഗമായിരുന്നു. കേന്ദ്ര സഹ മന്ത്രിയുമായിരുന്നു. ജനതാദളില്‍ രാഷ്ട്രീയ ജീവിതം തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസിലേക്കു മാറിയിരുന്നു. 2006-2007 കാലയളവില്‍ മന്‍മോഹന്‍ സിങ്ങ് സര്‍ക്കാരില്‍  വാര്‍ത്താവിനിമയ സഹമന്ത്രിയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top