Latest News

ധാരാവി ഇനി പഴയ ധാരാവി ചേരിയാവില്ല

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുബൈയിലെ ധാരാവി പുനര്‍ നിര്‍മ്മിക്കാന്‍ മാഹാരാഷ്ട്ര സര്‍ക്കാര്‍ ആഗോള ടെന്‍ഡര്‍ വിളിച്ചു.

മൊത്തം 593 ഏക്കറില്‍ പരന്നുകിടക്കുന്ന ധാരാവി ചേരി പുനര്‍ നിര്‍മ്മിക്കാന്‍ 3,150 കോടി രൂപയുടെ ആഗോള ടെന്‍ഡറാണ് ക്ഷണിച്ചിരിക്കുന്നത്.

ചെരി പുനര്‍ നിര്‍മ്മിക്കുമ്പോള്‍ ചേരി നിവാസികള്‍ക്ക് സൗജന്യമായി വീടുകള്‍ നല്‍കും. സംയോജിത ടൗണ്‍ഷിപ്പായാണ് ധാരാവി പുനര്‍ നിര്‍മ്മിക്കുന്നത്. മുബൈ നഗരത്തിന്റെ വികൃതമായി മാറിയ ധാരാവി പുനര്‍ നിര്‍മ്മിക്കുന്നതോടെ വലിയ സാമ്പത്തിക മാറ്റങ്ങളാവും ഈ മേഖലയിലുണ്ടാവുക.

ധാരാവിയിലെ ചെറുകിട ഉദ്പാദന കേന്ദ്രങ്ങളില്‍ നിന്ന് ലെതര്‍ ബാഗുകള്‍, കരകൗശല വസ്തുക്കള്‍, ലഘു ആഹാര സാധനങ്ങള്‍ തുടങ്ങിയ വൈവിധ്യമേറിയ വസ്തുക്കള്‍ ടണ്‍കണക്കിനാണ് മുബൈയിലെ വിപണികളിലേക്ക് ദിനംപ്രതി എത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top